ദമസ്‌കസ്: അറബ് സോഷ്യലിസ്റ്റ് ബാത്ത് പാര്‍ട്ടി നേതാവ് ബശ്ശാറുല്‍ അസദിനെ സിറിയയുടെ അധികാരത്തില്‍ നിന്നും പുറത്താക്കിയ ശേഷമുള്ള ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്റ്റംബറില്‍ നടക്കും. സെപ്റ്റംബര്‍ 15നും 20നും ഇടയിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്ന് ഇലക്ഷന്‍ ഹയര്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് താഹ അല്‍ അഹ്മദ് പറഞ്ഞു. തിരഞ്ഞെടുപ്പിന് അഹമദ് അല്‍ ഷറയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ നേതൃത്വം വഹിക്കും. മൊത്തമുള്ള 210 സീറ്റില്‍ മൂന്നിലൊന്നില്‍ അഹമദ് അല്‍ ഷറ നാമനിര്‍ദേശം നടത്തി അംഗങ്ങളെ നിയമിക്കും. ബാക്കിയുള്ളവരെ ജനങ്ങള്‍ തിരഞ്ഞെടുക്കും.