ഗോലാന്‍ കുന്നുകളുടെ മൂന്നിലൊന്ന് നല്‍കിയാല്‍ ഇസ്രായേലുമായി ചര്‍ച്ചയാവാമെന്ന് സിറിയ

Update: 2025-07-05 14:05 GMT

ദമസ്‌കസ്: ഇസ്രായേല്‍ പിടിച്ചെടുത്ത ഗോലാന്‍ കുന്നുകളുടെ മൂന്നിലൊന്ന് തിരികെ നല്‍കിയാല്‍ അവരുമായി ചര്‍ച്ചയാവാമെന്ന് സിറിയ. ചര്‍ച്ച തുടങ്ങുന്നതിന് മുമ്പ് ലബ്‌നാനിലെ ബെക്ക താഴ്‌വരയും ട്രിപ്പോളി നഗരവും വേണമെന്ന് സിറിയന്‍ രാഷ്ട്രീയ നേതൃത്വം ആവശ്യപ്പെട്ടതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഇത് പാലിക്കപ്പെടുകയാണെങ്കില്‍ 1974 മേയ് 31ന് ഇസ്രായേലും സിറിയയും തമ്മില്‍ ഒപ്പിട്ട ആമിസ്റ്റൈസ് ഉടമ്പടി പ്രകാരം ചര്‍ച്ചയാവാമെന്നാണ് സിറിയ പറഞ്ഞിരിക്കുന്നത്. ചര്‍ച്ച വിജയിച്ചാല്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന സേന കാവല്‍ നില്‍ക്കും.

ആദ്യഘട്ടത്തില്‍ ഗോലാന്‍ കുന്നുകളുടെ മൂന്നിലൊന്ന് മതിയെന്നും മറ്റു രണ്ടുഭാഗം 25 വര്‍ഷം ഇസ്രായേലിന് വാടകയ്ക്ക് നല്‍കാമെന്നുമാണ് സിറിയ പറയുന്നത്. ലബ്‌നാനിലെ ട്രിപോളി, ബെക്ക താഴ്‌വര എന്നിവയിലും സിറിയ അവകാശവാദം ഉന്നയിക്കുന്നുണ്ട്.




 tripoli


1920ല്‍ സിറിയയില്‍ നിന്നും അഞ്ച് പ്രദേശങ്ങള്‍ വേര്‍തിരിച്ചാണ് ലബ്‌നാന്‍ രൂപീകരിച്ചതെന്നും അതിനാല്‍ ഈ പ്രദേശങ്ങള്‍ തിരികെ വേണമെന്നുമാണ് ആവശ്യം. കൂടാതെ തുര്‍ക്കി, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്നാണ് കുടിവെള്ള കരാര്‍ വേണമെന്നും സിറിയ ആവശ്യപ്പെടുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.