ഇസ്രായേലി കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി സിഡ്‌നി

Update: 2025-02-18 02:53 GMT

സിഡ്‌നി: വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജെറുസലേമിലും പ്രവര്‍ത്തിക്കുന്ന ഇസ്രായേലി കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ആസ്‌ത്രേലിയയിലെ സിഡ്‌നി സിറ്റി കൗണ്‍സില്‍. ഈ പ്രദേശങ്ങളിലെ ഇസ്രായേലി സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കാനും നിക്ഷേപങ്ങള്‍ പിന്‍വലിക്കാനും തീരുമാനിച്ചു. ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്നതിന് പിന്തുണ നല്‍കുന്ന സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കാന്‍ കാംപയിന്‍ നടത്തുന്ന ബിഡിഎസ് പ്രസ്ഥാനം സ്വാഗതം ചെയ്തു.

അതേസമയം, ഫലസ്തീനിലെ അധിനിവേശ പ്രദേശങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ യുകെയിലെ 60 എംപിമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് എംപിമാര്‍ വിദേശകാര്യമന്ത്രി ഡേവിഡ് ലാമിക്കും വാണിജ്യകാര്യമന്ത്രി ജൊനത്തന്‍ റെയ്‌നോള്‍ഡ്‌സിനും നിവേദനം നല്‍കി. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേല്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കുകയാണെന്നും നടപടിയെടുക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടെന്നും ലേബര്‍ പാര്‍ട്ടി എംപി ബ്രയാന്‍ ലീഷ്മാന്‍ പറഞ്ഞു.