'' ജയ് ശ്രീരാം, ജയ് ബജ്‌റങ് ബലി വാക്യങ്ങളെ അക്രമത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നു'' യുപി മുന്‍ മന്ത്രി

Update: 2025-11-02 08:03 GMT

ലഖ്‌നോ: ജയ് ശ്രീരാം, ജയ് ബജ്‌റങ് ബലി തുടങ്ങിയ വാക്യങ്ങളെ അക്രമത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നുവെന്ന് ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ. മുസ്‌ലിംകളുടെ വീടുകളും പള്ളികളും പൊളിക്കാന്‍ പോവുന്നവര്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ വിളിക്കുന്നു. ഫതേഹ്പൂര്‍ മഖ്ബറയില്‍ ആക്രമണം നടത്തിയവര്‍ ഈ മുദ്രാവാക്യങ്ങള്‍ വിളിച്ചു. ക്ഷേത്രത്തിന്റെ ചുവരില്‍ ഐ ലവ് മുഹമ്മദ് എന്നെഴുതി അലീഗഡില്‍ കലാപമുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചു. ഇപ്പോള്‍ ഒരു മതത്തിലെ ആളുകളാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മുസ്‌ലിംകളും ദലിതുകളും ആക്രമണങ്ങള്‍ നേരിടുന്നു. പാവങ്ങളുടെ വീടുകള്‍ ബുള്‍ഡോസ് ചെയ്യുന്നു. എന്നാല്‍, ബിജെപി പിന്തുണയുള്ള ക്രിമിനലുകള്‍ക്ക് പൂര്‍ണസംരക്ഷണം ലഭിക്കുന്നു. സുപ്രിംകോടതി ജഡ്ജിക്ക് നേരെ വരെ അവര്‍ ചെരിപ്പെറിഞ്ഞു. രണ്ടു രാഷ്ട്രപതിമാരെ ക്ഷേത്രത്തില്‍ കയറുന്നതില്‍ നിന്നും തടഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.