സൂറത്തില്‍ 21 കോടി രൂപ ചെലവില്‍ നിര്‍മിച്ച വാട്ടര്‍ടാങ്ക് ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു
അഹമദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ 21 കോടി രൂപ ചെലവില്‍ നിര്‍മിച്ച വാട്ടര്‍ടാങ്ക് ഉദ്ഘാടന ദിവസത്തിന് മുമ്പേ തന്നെ തകര്‍ന്നുവീണു. സൂറത്ത് ജില്ലയിലെ അരേത് പ്രദേശത്ത് തഡ്‌കേശ്വര്‍ ഗ്രാമത്തില്‍ നിര്‍മിച്ച വാട്ടര്‍ടാങ്കാണ് തകര്‍ന്നത്. 14 ഗ്രാമങ്ങള്‍ക്ക് വേണ്ടി മൊത്തം 11 ലക്ഷം ലിറ്റര്‍ വെള്ളം സൂക്ഷിക്കാനാവുന്ന ടാങ്കാണ് തകര്‍ന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു.