''ദശമൂലം ദാമുവിനെ സമ്മാനിച്ച മനുഷ്യന്‍, വ്യക്തിപരമായ നഷ്ടം'' സുരാജ് വെഞ്ഞാറമൂട്
തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ ഷാഫിയുടെ നിര്യാണത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമുട് അനുശോചിച്ചു. തന്റെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സാറിന്റെ വേഗത്തിലുള്ള യാത്രപറച്ചില്‍ എന്നെന്ന് സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കില്‍ എഴുതി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സര്‍ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചില്‍....
എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ് അദ്ദേഹം..
അത്രയും കണക്റ്റഡ് ആയ ഒരു മനുഷ്യന്‍ ആയിരുന്നു എനിക്ക് അദ്ദേഹം..
എന്നെന്നും മലയാളികള്‍ എന്നെ ഓര്‍മിക്കുന്ന ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യന്‍....
ഇനിയും ഉള്‍കൊള്ളാന്‍ ആകുന്നില്ല ഈ വേര്‍പാട്...
അദ്ദേഹത്തിന്റെ കുടുംബത്തിനു ഈ വേദന താങ്ങാനുള്ള ശക്തി ഈശ്വരന്‍ നല്‍കട്ടെ...
വിട