സുപ്രിംകോടതി ജീവനക്കാരുടെ നിയമനത്തില്‍ ഒബിസി സംവരണം

Update: 2025-07-05 12:42 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതി ജീവനക്കാരുടെ നിയമനത്തില്‍ ഒബിസി വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തി. ജീവനക്കാരുടെ നിയമനത്തില്‍ എസ്.സി-എസ്.ടിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം. മുന്‍ സൈനികര്‍, സ്വാതന്ത്ര്യസമര സേനാനികളുടെ മക്കള്‍ എന്നിവര്‍ക്കും സംവരണമുണ്ട്.

പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, മുന്‍ സൈനികര്‍, സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനത്തില്‍ സംവരണം നല്‍കുമെന്ന് സുപ്രിംകോടതി ഇറക്കിയ വിജ്ഞാപനം പറയുന്നു.