മംഗളൂരു: സിറ്റി പോലിസ് കമ്മീഷണറായി 2010 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ സുധീര്‍ കുമാര്‍ റെഡ്ഡി ചുമതലയേറ്റു. പോലിസ് ആസ്ഥാനത്തെ ഇന്റലിജന്‍സ് ഡിഐജിയായിരുന്നു. സിറ്റി കമ്മീഷണറായിരുന്ന അനുപം അഗര്‍വാളിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സിഐഡി വിഭാഗത്തിലേക്ക് മാറ്റി. 2017 ജൂണ്‍ മുതല്‍ 2018 ജനുവരി വരെ ദക്ഷിണക്കന്നഡ എസ്പിയായിരുന്നു ആന്ധ്രപ്രദേശ് സ്വദേശിയായ സുധീര്‍ കുമാര്‍ റെഡ്ഡി.