പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്ഡിപിഐ പ്രവര്‍ത്തകന്‍ എലപ്പുള്ളി പാറ സ്വദേശി സുബൈര്‍ അനുസ്മരണ സമ്മേളനം മാര്‍ച്ച് 14 വെള്ളിയാഴ്ച നടത്തും. പാറ ജംഗ്ഷന്‍ ജയലക്ഷ്മി കല്യാണമണ്ഡപത്തില്‍ വൈകുന്നേരം 4.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം എസ്ഡിപിഐ സംസ്ഥാന ജന.സെക്രട്ടറി പി കെ ഉസ്മാന്‍ ഉത്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്പുറം അധ്യക്ഷത വഹിക്കും. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഷെരീഫ് പട്ടാമ്പി, കെ ടി അലവി, ജില്ലാ ജന.സെക്രട്ടറിമാരായ ബഷീര്‍ കൊമ്പം, ബഷീര്‍ മൗലവി, മലമ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ഇല്യാസ്, മറ്റ് ജില്ലാ മണ്ഡലം നേതാക്കളും പങ്കെടുത്ത് സംസാരിക്കും.
