തിരുന്നാവായയില്‍ സ്‌കൂള്‍ ബസ് മരത്തിലിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

തിരുന്നാവായ നവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നുച്ചയ്ക്ക് സ്‌കൂള്‍ വിട്ട ശേഷം രണ്ട് മണിയോടെയാണ് അപകടമുണ്ടായത്

Update: 2021-11-11 12:37 GMT

തിരുന്നാവായ: തിരുന്നാവായയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥികളടക്കം ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. തിരുന്നാവായ നവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നുച്ചയ്ക്ക് സ്‌കൂള്‍ വിട്ട ശേഷം രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ബസില്‍ നിറയെ വിദ്യാര്‍ഥികളുണ്ടായിരുന്നു. തിരുന്നാവായ താഴത്തെതറയില്‍ വച്ചാണ് ബസിന്റെ നിയന്ത്രണം വിട്ടത്. തുടര്‍ന്ന് റോഡരികിലെ മരത്തിലിടിച്ച് ബസ് നിന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് െ്രെഡവര്‍ക്കും വാഹനത്തിന്റെ മുന്‍സീറ്റിലിരിക്കുകയായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ക്കും സാരമായ പരിക്കേറ്റതായാണ് വിവരം.പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News