ക്ലാസ് മുറിയില്‍ അധ്യാപകര്‍ തമ്മില്‍ അടി; ഓടിരക്ഷപ്പെട്ട് വിദ്യാര്‍ഥികള്‍ (വീഡിയോ)

Update: 2025-09-13 06:52 GMT

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിലായ്ഗഡിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ക്ലാസ് മുറിയില്‍ അധ്യാപകര്‍ തമ്മില്‍ സംഘട്ടനം. ക്ലാസ് മുറിയിലുണ്ടായിരുന്ന കുട്ടികള്‍ ഓടിരക്ഷപ്പെട്ടു. അധ്യാപകനായ വിനീത് ദുബെ സമയത്തിന് ക്ലാസില്‍ എത്താത്തതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

വിനീത് ദുബെ എത്താത്തതിനെ തുടര്‍ന്ന് മനോജ് കാശ്യപ് എന്നയാള്‍ ക്ലാസെടുത്തു. അല്‍പ്പസമയത്തിന് ശേഷം വിനീത് തിരികെ എത്തി. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് അടിപിടിയിലേക്ക് നയിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി ബ്ലോക്ക് എജുക്കേഷന്‍ ഓഫിസര്‍ അറിയിച്ചു.