നിതിന്‍ രാജിന്റെ മരണം: ഉത്തരവാദികളായ എല്ലാ അധ്യാപകരേയും പുറത്താക്കണമെന്ന് വിദ്യാര്‍ഥികള്‍; ഇന്നും പ്രതിഷേധം
കണ്ണൂര്‍: ഡെന്റല്‍ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഉത്തരവാദികളായ എല്ലാ അധ്യാപകരേയും പുറത്താക്കണമെന്ന് വിദ്യാര്‍ഥികള്‍. അഞ്ചരക്കണ്ടി കോളേജിലെ അനിശ്ചിതകാല സമരം തുടരുകയാണ്. ഇന്നും വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം നടക്കും. അതേസമയം, പ്രതികളായ അധ്യാപകരെ പോലിസിന് പിടികൂടാനായിട്ടില്ല. അധ്യാപകര്‍ ഒളിവിലാണെന്നാണ് പോലിസ് ഭാഷ്യം. അധ്യാപകര്‍ക്കെതിരേ വ്യക്തമായ തെളിവുകള്‍ പുറത്ത് വന്നിട്ടും രക്ഷപ്പെടാനുള്ള വഴിയൊരുക്കകയാണ് പോലിസെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
നിതിന്‍ രാജിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സര്‍വകലാശാല അന്വേഷണസമിതി ഇന്ന് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ എത്തും. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും. ആരോപണ വിധേയനായ അധ്യാപകന്‍ ഡോക്ടര്‍ എം കെ റാമിനെ പുറത്താക്കും എന്നാണ് ഇന്നലെ ചേര്‍ന്ന രക്ഷിതാക്കളുടെ യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഉറപ്പു നല്‍കിയത്. എന്നാല്‍, ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.