വര്‍ക്കല എസ്എന്‍ കോളജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ വാഹനമിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്ക്

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ വര്‍ക്കല പോലിസ് കസ്റ്റഡിയിലെടുത്തു

Update: 2021-12-23 09:23 GMT

വര്‍ക്കല: എസ്എന്‍ കോളജില്‍ വാഹനമിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്ക്. കോളജിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ക്യാമ്പസിന് പുറത്ത് വിദ്യാര്‍ഥി ഓടിച്ച വാഹനമിടിച്ചാണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റത്. രാവിലെ 10 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്‍ഥിനിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാര്‍ മറ്റു വാഹനങ്ങളിലും ഇടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ വര്‍ക്കല പോലിസ് കസ്റ്റഡിയിലെടുത്തു. അപകടകരമായി വാഹനമോടിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തത്.

Tags:    

Similar News