ആര്‍എസ്എസ് നേതൃത്വത്തിലുള്ള വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

Update: 2026-01-22 02:08 GMT

പാലക്കാട്: ആര്‍എസ്എസ് നേതൃത്വത്തിലുള്ള കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം വരോട് സ്വദേശികളായ രാജേഷിന്റെയും ശ്രീജയുടെയും മകള്‍ രുദ്ര രാജേഷ് (16) ആണ് മരിച്ചത്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ഇന്നലെ രാത്രി ഒമ്പതോടെയാണ് കുട്ടിയെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി എട്ടോടെ ഭക്ഷണം കഴിക്കാനായി സുഹൃത്തുകള്‍ വിളിച്ചെങ്കിലും രുദ്ര വിസമ്മതിച്ചു. ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ ഹോസ്റ്റലിലെ മറ്റുകുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. മരണകാരണം വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസ് അറിയിച്ചു. 2025 ആഗസ്റ്റില്‍ ഈ സ്‌കൂളിന് സമീപം ബോംബ് സ്‌ഫോടനം നടന്നിരുന്നു. ഒരു കുട്ടിക്കും ഒരു സ്ത്രീക്കും പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് 24 ഡിറ്റണേറ്ററുകളും പിടിച്ചെടുത്തു.