കണ്ണൂര്‍: സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പയ്യാവൂര്‍ ഇരൂഡ് സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം നിലയില്‍നിന്ന് പ്ലസ്ടു വിദ്യാര്‍ഥിനിയായ അയോണ മോന്‍സണ്‍ (17) വീണത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ ക്ലാസ് ആരംഭിക്കുന്നതും മുന്‍പ് സ്‌കൂളിലെത്തിയ അയോണ മോന്‍സണ്‍ മൂന്നാം നിലയില്‍നിന്ന് താഴേക്കു ചാടിയെന്നാണ് പറയപ്പെടുന്നത്. ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലേക്കാണ് വിദ്യാര്‍ഥിനി വീണത്. സംഭവത്തില്‍ പയ്യാവൂര്‍ പോലിസ് അന്വേഷണം നടത്തുകയാണ്.