വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്ന് എല്ല് കഷ്ണം ലഭിച്ചെന്ന് കസ്റ്റമര്‍; കടയുടമ അറസ്റ്റില്‍
ഗാസിയാബാദ്: വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്നും എല്ല് കഷ്ണം ലഭിച്ചെന്ന കസ്റ്റമറുടെ പരാതിയില്‍ കടയുടമ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ നീലം ഫാക്ടറി പ്രദേശത്ത് റോഡരികില്‍ കച്ചവടം നടത്തുന്ന റാഷിദ്(28) ആണ് അറസ്റ്റിലായത്. തന്നു ശര്‍മ എന്ന യുവതിയാണ് പരാതിക്കാരി. റോഡരികില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ എല്ല് കഷ്ണം കണ്ട തന്നു ശര്‍മ വീട്ടില്‍ പോയി ഭര്‍ത്താവിനെ കൂട്ടി കടയില്‍ എത്തി. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായി. തനിക്ക് അബദ്ധം പറ്റിയെന്ന് റാഷിദ് സമ്മതിച്ചു. ഇത്രയും വലിയ തെറ്റ് പറ്റിയത് എങ്ങനെയെന്ന് തന്നു ശര്‍മയുടെ ഭര്‍ത്താവ് ചോദിച്ചു. പ്രദേശത്ത് തടിച്ചു കൂടിയവര്‍ റാഷിദിനെ അസഭ്യം പറഞ്ഞു. അതിന് പിന്നാലെയാണ് തന്നു ശര്‍മയും ഭര്‍ത്താവും ലോണി ബോര്‍ഡര്‍ പോലിസില്‍ പരാതി നല്‍കിയത്. ബിരിയാണി സാമ്പിള്‍ പരിശോധനക്ക് അയച്ചതായും റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും എസിപി അങ്കുര്‍ വിഹാര്‍ ഗ്യാന്‍ പ്രകാശ് റായ് പറഞ്ഞു.