ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാറിന് സമീപത്തേക്ക് പാഞ്ഞടുത്ത് തെരുവ് പശു. ഒരു പാലം ഉദ്ഘാടനം ചെയ്യാന്‍ വെള്ളിയാഴ്ച ഗോരഖ് നാഥില്‍ യോഗി ആദിത്യനാഥ് എത്തിയപ്പോഴാണ് സംഭവം. രവി കൃഷ്ണന്‍ എംപിയാണ് ആദ്യം കാറില്‍ നിന്ന് ഇറങ്ങിയത്. പിന്നാലെ യോഗി ആദിത്യനാഥ് ഇറങ്ങി. അപ്പോഴാണ് പശു കാറിന് അടുത്തേക്ക് ഓടിയെത്തിയത്. ഉടന്‍ പോലിസ് ഉദ്യോഗസ്ഥര്‍ പശുവിനെ തടഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ സുരക്ഷാ വീഴ്ചയുണ്ടായതിന് ഗൊരഖ്പുര്‍ മുനിസിപ്പല്‍ സൂപ്പര്‍വൈസര്‍ അരവിന്ദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശില്‍ തെരുവുപശുക്കളുടെ ശല്യം വ്യാപകമാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ നിരന്തരമായി ചൂണ്ടിക്കാട്ടുന്നുണ്ട്.