''ഫലസ്തീനികളെ പട്ടിണിക്കിടരുത്; ഗസയില്‍ യുഎന്‍ നേതൃത്വത്തില്‍ സൈനിക നടപടി വേണം'' അയര്‍ലാന്‍ഡ് പ്രസിഡന്റ്

Update: 2025-08-24 07:39 GMT

ഡബ്ലിന്‍: ഗസയിലെ ഫലസ്തീനികളെ ഇസ്രായേല്‍ പട്ടിണിക്കിടുന്നത് തടയാന്‍ യുഎന്‍ നേതൃത്വത്തില്‍ സൈനിക നടപടി വേണമെന്ന് അയര്‍ലാന്‍ഡ് പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ്. ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ ചരിത്രത്തിലെ വലിയ ദുരന്തങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.

''ഇസ്രായേലി മന്ത്രിസഭയിലെ മൂന്ന് അംഗങ്ങള്‍ നിയമവിരുദ്ധതയില്‍ വ്യക്തമായി താല്‍പ്പര്യമുള്ളവരാണ്. അവര്‍ക്ക് അന്താരാഷ്ട്ര നിയമത്തെക്കുറിച്ച് ആശങ്കയില്ല. വെസ്റ്റ് ബാങ്കും ഗസയും തമ്മിലുള്ള ബന്ധം തകര്‍ക്കുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യം. യുഎന്‍ പൊതുസഭയുടെ പ്രാധാന്യം ലോകത്ത് വീണ്ടും സ്ഥിരീകരിക്കേണ്ട സാഹചര്യമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. യുഎന്‍ ചാര്‍ട്ടറില്‍ ഏഴാം വകുപ്പുണ്ട്. യുഎന്‍ പൊതുസഭയിലെ ഒരു നിശ്ചിത അംഗങ്ങള്‍ പിന്തുണച്ചാല്‍ മാ നുഷിക സഹായം ഉറപ്പിക്കാന്‍ സൈന്യത്തെ അയക്കാന്‍ യുഎന്‍ സെക്രട്ടറി ജനറലിന് കഴിയും. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഏതെങ്കിലും രാജ്യങ്ങള്‍ വീറ്റോ അധികാരം ഉപയോഗിച്ചാലും സെക്രട്ടറി ജനറലിന്റെ തീരുമാനം ഇല്ലാതാവില്ല.''-അദ്ദേഹം വിശദീകരിച്ചു.