ടി പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

Update: 2026-01-21 05:41 GMT

ന്യൂഡല്‍ഹി: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഹൈക്കോടതി കുറ്റക്കാരന്‍ എന്ന് വിധിച്ച ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സിപിഎം കുന്നോത്തുപറമ്പ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് ജ്യോതി ബാബു. ആരോഗ്യ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു സുപ്രിംകോടതിയെ സമീപിച്ചത്. പിന്നാലെ ജ്യോതി ബാബുവിന്റെ ചികിത്സ സംബന്ധിച്ച മുഴുവന്‍ വിശദാംശങ്ങളും കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ജ്യോതി ബാബുവിന് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്ന് സര്‍ക്കാരിന്റെ സത്യവാങ്മൂലം പറയുന്നു.