
കല്പകഞ്ചേരി: ഒന്നിച്ച് ജനിച്ച് ഒന്നിച്ച് പഠിച്ച മൂവര്‍ സഹോദരങ്ങള്‍ക്ക് എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ ഫുള്‍ എപ്ലസ്. കല്പകഞ്ചേരി ഗവ.ഹൈസ്കൂളിലെ വിദ്യാര്‍ഥികളായ മൈസയും മോസയും മനാലുമാണ് ഈ വിജയം നേടിയത്. മൂന്നു മക്കള്‍ക്കും ഫുള്‍ എ പ്ലസ്കിട്ടിയ സന്തോഷത്തിലാണ് മാതാപിതാക്കളായ വലിയാക്കത്തോടികയില്‍ സയ്യിദ് ഹസ്സന് തങ്ങളും സല്‍മയും. മൂന്ന് പേരും യുഎസ്എസ് സ്കോളര്‍ഷിപ്പുകളും കരസ്ഥമാക്കിയിരുന്നു. കലാകായിക മത്സരങ്ങളിലും ശാസ്ത്രമേളകളിലും നിരവധി പുരസ്കാരങ്ങള്‍ മുവര്‍ സംഘം നേടിയിട്ടുണ്ട്.