എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍

Update: 2025-03-03 01:05 GMT

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. എസ്എസ്എല്‍സിക്ക് സംസ്ഥാനത്തെ 2,964 പരീക്ഷാ കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പതും ഗള്‍ഫിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും 1,42,298 പേരും ബാക്കിയുള്ളവര്‍ എയിഡഡ്, അണ്‍ എയിഡഡ് മേഖലയില്‍ നിന്നുള്ളവരുമാണ്. മലപ്പുറം റവന്യു ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത്. രാവിലെ എസ്എസ്എല്‍സിയും ഉച്ചയ്ക്ക് ഹയര്‍ സെക്കന്‍ഡറി പരീക്ഷയുമെന്ന കണക്കിനാണ് ക്രമീകരിച്ചിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറിക്കായി 2,000 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. രണ്ടുഘട്ടങ്ങളിലായുള്ള മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിനാരംഭിച്ച് ഏപ്രില്‍ 26ന് അവസാനിക്കും. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിജയാശംസകള്‍ നേര്‍ന്നു.