എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; ആഘോഷം വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

Update: 2025-03-26 01:59 GMT

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. ഇന്ന് ബയോളജിയാണ് വിഷയം. പ്ലസ് 2 പരീക്ഷ 27നും പ്ലസ് വണ്‍ പരീക്ഷ 29നും അവസാനിക്കും. ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകളുടെ പരീക്ഷ അവസാനിക്കുന്നത് 27നാണ്. പരീക്ഷ തീരുന്നദിവസമോ സ്‌കൂള്‍പൂട്ടുന്ന ദിവസമോ സ്‌കൂളുകളില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ കൂട്ടം കൂടുകയോ ആഘോഷം നടത്തുകയോ ചെയ്യുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ സ്‌കൂളിന് പുറത്ത് പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കാവുന്നതാണെന്നും ഉത്തരവ് പറയുന്നു.