ശ്രീനിവാസന് നാടിന്റെ യാത്രാമൊഴി

Update: 2025-12-21 06:24 GMT

കൊച്ചി: മലയാള സിനിമയിലെ ഇതിഹാസമായ ശ്രീനിവാസന്റെ(69) സംസ്‌കാരം കഴിഞ്ഞു. ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വച്ച് അന്തരിച്ച് ശ്രീനിവാസന്റെ സംസ്‌കാരച്ചടങ്ങുകള്‍ ഉദയംപേരൂരിന് സമീപം കണ്ടനാടുള്ള വീട്ടുവളപ്പിലാണ് നടത്തിയത്. പോലിസ് ഗാര്‍ഡ് ഓഫ് ഹോണറും നല്‍കി. മൂത്തമകന്‍ വിനീത് ശ്രീനിവാസനാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്.

ഡയാലിസിസിനായി കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് താലൂക്ക് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ എറണാകുളം ടൗണ്‍ ഹാളിലും വൈകീട്ടും ഇന്ന് രാവിലെയുമായി വീട്ടിലും നടന്ന പൊതുദര്‍ശനത്തിന് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. രാഷ്ട്രീയചലച്ചിത്രസാമൂഹിക മേഖലയില്‍ നിന്നുള്ളവര്‍ ശ്രീനിയെ അവസാനമായി ഒരുനോക്ക് കാണാന്‍ കണ്ടനാട്ടെ വീട്ടിലെത്തിയിരുന്നു. ഭാര്യ: വിമല. മക്കള്‍: വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍. മരുമക്കള്‍: ദിവ്യ, അര്‍പ്പിത.