ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന്; ''ആത്മീയ യൂട്യൂബര്‍'' അറസ്റ്റില്‍

Update: 2025-11-29 10:28 GMT

മലപ്പുറം: ദിവ്യ ഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി ഉപയോഗിച്ചയാള്‍ അറസ്റ്റില്‍. കാളികാവ് സ്വദേശി സജിന്‍ ഷറഫുദ്ദീനെയാണ് കൊളത്തൂര്‍ പോലിസ് തിരുവനന്തപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. 'മിറാക്കിള്‍ പാത്ത്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് പ്രതി. പലതരം ആഭിചാര ക്രിയകള്‍ നടത്തുന്നയാളാണ് താന്‍ എന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. അത് വിശ്വസിച്ചാണ് യുവതി എത്തുന്നത്. കുട്ടിയില്ലാത്ത യുവതി കുട്ടിയെ വേണമെന്നാണ് ആവശ്യപ്പെട്ടത്. ദിവ്യഗര്‍ഭം ഉണ്ടാക്കാന്‍ തനിക്ക് ശേഷിയുണ്ടെന്ന് ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. പിന്നീട് യുവതിയുടെ വീട്ടില്‍ എത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. പിന്നീടാണ് യുവതി പോലിസില്‍ പരാതി നല്‍കി. പ്രതി തിരുവനന്തപുരത്ത് ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസവും ഇയാളുടെ യൂട്യൂബ് ചാനലില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.