താനൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 10,000 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു

Update: 2025-03-05 16:42 GMT

താനൂര്‍: മലപ്പുറം താനൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. ഗോവയില്‍ നിന്ന് കര്‍ണാടക വഴി തൃശ്ശൂരിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന 10,000 ലിറ്റര്‍ സ്പിരിറ്റാണ് പുത്തന്‍ത്തെരുവില്‍വെച്ച് എക്‌സൈസ് പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവറായ തൃശ്ശൂര്‍ വലപ്പാട് സ്വദേശി സജീവ്(42), ക്ലീനര്‍ മനോജ്(46) എന്നിവരെ കസ്റ്റഡിയില്‍ എടുത്തു.


മുന്നൂറോളം കന്നാസുകളിലായാണ് ലോറിയില്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇതിന് മുകളിലാക്കി മൈദ ചാക്കുകളും നിരത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.