മോദി വിദേശീയരുടെ പുസ്തകം പാര്‍ലമെന്റില്‍ ഉദ്ധരിക്കുന്നതില്‍ സ്പീക്കര്‍ക്ക് പ്രശ്നമില്ല: പവന്‍ ഖേര

Update: 2026-02-03 15:00 GMT

ന്യൂഡല്‍ഹി: മുന്‍ സൈനിക മേധാവിയുടെ പുസ്തകത്തിലെ വരികള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത് വലിയ പ്രശ്‌നമാക്കുന്ന ബിജെപിക്കും സ്പീക്കര്‍ക്കും എതിരേ കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര. നരേന്ദ്ര മോദി പണ്ട് നടത്തിയ ഒരു പ്രസംഗത്തില്‍ നെഹ്റുവിന്റെ ചരിത്രത്തെക്കുറിച്ച് പറയാന്‍ ഒരു വിദേശ എഴുത്തുകാരന്റെ പുസ്തകത്തിലെ വരികള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പവന്‍ ഖേര പറഞ്ഞു. വിദേശ പൗരന്റെ പുസ്തകം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉദ്ധരിക്കുന്നതില്‍ സ്പീക്കര്‍ക്ക് പ്രശ്നമില്ല. രാജ്യത്തിന്റെ മുന്‍ സൈനിക മേധാവിയുടെ ഓര്‍മക്കുറിപ്പിലെ ഭാഗങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ ഗുരുതര ചട്ടലംഘനമാണെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നും പവന്‍ ഖേര ചോദിച്ചു. നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ ഭാഗം പങ്കുവെച്ച് എക്‌സിലൂടെയായിരുന്നു പവന്‍ ഖേരയുടെ പ്രതികരണം.