രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നത് പരിഗണിക്കുമെന്ന് സ്പീക്കര്‍

Update: 2026-01-11 07:02 GMT

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. മൂന്നാം പീഡന പരാതിയില്‍ പോലിസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയത്. രാഹുലിനെ അയോഗ്യനാക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായി നിയമോപദേശം തേടുമെന്ന് ഷംസീര്‍ പറഞ്ഞു. തുടര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സ്പീക്കര്‍ പ്രതികരിച്ചു. വിവാഹ വാഗ്ദാനം നല്‍കിയ പീഡിപ്പിച്ചെന്ന മൂന്നാമത്തെ കേസില്‍ ഇന്നു പുലര്‍ച്ചെയാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്നും പോലിസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് പത്തനം തിട്ടയിലെ സായുധ പോലിസ് കാംപില്‍ എത്തിച്ച് ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.