വിമാനത്തില്‍ ബഹളമുണ്ടാക്കിയ 52 ജൂത കുട്ടികളെ ഇറക്കിവിട്ടു

Update: 2025-07-24 15:37 GMT

മാഡ്രിഡ്: വിമാനത്തില്‍ ഹീബ്രുവില്‍ പാട്ടുപാടി ബഹളമുണ്ടാക്കിയ 52 ജൂത കുട്ടികളെ ഇറക്കിവിട്ടു. ഫ്രഞ്ച് ജൂതരായ കുട്ടികള്‍ സ്‌പെയ്‌നിലെ വലന്‍സിയയില്‍ ക്യാംപിന് പോയി തിരിച്ചുവരുമ്പോഴാണ് വിമാനത്തില്‍ ബഹളമുണ്ടാക്കിയത്. യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് അവരെ ഇറക്കിവിട്ടത്. കുട്ടികളുടെ മാനേജരായ യുവതിയേയും ഇറക്കിവിട്ടു. ആന്റി സെമിറ്റിസം ആരോപിച്ച് പതിവ് പോലെ ഇസ്രായേലി അധികൃതര്‍ രംഗത്തെത്തി. എന്നാല്‍, ആരോപണങ്ങള്‍ വിമാനക്കമ്പനിയായ വ്യൂലിങ് നിഷേധിച്ചു. വിമാനസര്‍വീസിന് അപകടമുണ്ടാക്കുന്ന രീതിയിലാണ് കുട്ടികള്‍ പ്രവര്‍ത്തിച്ചതെന്ന് കമ്പനി അറിയിച്ചു.