മാഡ്രിഡ്: ഫലസ്തീനിലെ ഗസയില്‍ സമാധാനം കൊണ്ടുവരാനെന്ന പേരില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രൂപീകരിച്ച സമാധാന ബോര്‍ഡില്‍ ചേരില്ലെന്ന് സ്‌പെയ്ന്‍. ഐക്യരാഷ്ട്രസഭയെ അട്ടിമറിക്കുന്ന രീതിയിലാണ് ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നതെന്ന് ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ സമ്മേളനത്തില്‍ പങ്കെടുക്കവേ സ്‌പെയ്ന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. അന്താരാഷ്ര നിയമപ്രകാരമുള്ള വ്യവസ്ഥ നിലനില്‍ക്കാന്‍ ഐക്യരാഷ്ട്രസഭ അനിവാര്യമാണെന്നാണ് സ്‌പെയ്‌നിന്റെ വിശ്വാസം. അതിനാല്‍ ട്രംപിന്റെ ക്ഷണം നിരസിച്ചു. ഫലസ്തീനിയന്‍ അതോറിറ്റിയുടെ അംഗങ്ങള്‍ പോലും ഗസ ബോര്‍ഡില്‍ ഇല്ലെന്നും പെഡ്രോ സാഞ്ചസ് ചൂണ്ടിക്കാട്ടി.