വംശഹത്യക്ക് ഇസ്രായേലിനെ ശിക്ഷിക്കാന്‍ ഹേഗ് ഗ്രൂപ്പില്‍ ചേര്‍ന്ന് സ്‌പെയ്ന്‍

Update: 2025-09-30 07:04 GMT

മാഡ്രിഡ്: ഫലസ്തീനില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിനെ ശിക്ഷിക്കാനുള്ള 34 ലോകരാജ്യങ്ങളുടെ കൂട്ടായ്മയായ ഹേഗ് ഗ്രൂപ്പില്‍ ചേര്‍ന്ന് യൂറോപ്യന്‍ രാജ്യമായ സ്‌പെയ്ന്‍. ദക്ഷിണാഫ്രിക്കയുടെയും കൊളംബിയയുടെയും നേതൃത്വത്തിലുള്ള കൂട്ടായ്മയിലാണ് സപെയ്ന്‍ ചേര്‍ന്നത്. ഫലസ്തീനികള്‍ക്ക് കൂടുതല്‍ സഹായം നല്‍കാനും സ്‌പെയ്ന്‍ തീരുമാനിച്ചു. ഇസ്രായേലിലേക്ക് സൈനിക ഉപകരണങ്ങള്‍ കൊണ്ടുപോവാന്‍ തങ്ങളുടെ രാജ്യങ്ങളിലെ തുറമുഖങ്ങളെയും വ്യോമ അതിര്‍ത്തിയും ഉപയോഗിക്കാന്‍ ഈ രാജ്യങ്ങള്‍ അനുവദിക്കുന്നില്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യങ്ങള്‍ ഇസ്രായേല്‍ ഇനിയും നിരസിക്കുകയാണെങ്കില്‍ ഇന്ധന ഉപരോധം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്.