ജൂത കുടിയേറ്റക്കാരുടെ മുന്നില്‍ നിന്ന് ഒലീവ് വിളവെടുത്ത് ലബ്‌നീസ് കര്‍ഷകര്‍

Update: 2025-10-15 13:30 GMT

ബെയ്‌റൂത്ത്: ജൂത കുടിയേറ്റക്കാരുടെ കണ്‍മുന്നില്‍ നിന്ന് ഒലീവ് വിളവെടുത്ത് ലബ്‌നാനികള്‍. തെക്കന്‍ ലബ്‌നാനിലെ ഐയ്താരൂന്‍, യാറൂണ്‍ പ്രദേശങ്ങളിലാണ് കര്‍ഷകര്‍ ജൂതകുടിയേറ്റക്കാരുടെയും ഇസ്രായേലി സൈന്യത്തിന്റെയും ഭീഷണികളെ അവഗണിച്ച് ഒലിവ് വിളവെടുത്തത്. ഇത്തവണ ലബ്‌നാന്‍ സൈന്യം കര്‍ഷകര്‍ക്ക് കാവല്‍ നിന്നു. ഒലീവ് മോഷ്ടിക്കാന്‍ ജൂതകുടിയേറ്റക്കാര്‍ ഇസ്രായേലി സൈന്യവുമൊത്ത് ടാങ്കുകളുമായി എത്തിയെങ്കിലും ലബ്‌നാന്‍ സൈനികര്‍ അവര്‍ക്ക് വഴങ്ങിയില്ല.


അടുത്ത സീസണായുള്ള തയ്യാറെടുപ്പുകളും കര്‍ഷകര്‍ ഭൂമിയില്‍ നടത്തി.



 

അല്‍പ്പം ദൂരെയായി ഹിസ്ബുല്ലയുടെ പ്രവര്‍ത്തകരും ക്യാംപ് ചെയ്തിരുന്നു.