സിയോള്‍: ഉത്തര കൊറിയന്‍ അതിര്‍ത്തിയിലെ ഉച്ചഭാഷിണികള്‍ ഒഴിവാക്കി സൗത്ത് കൊറിയ. പുതിയ പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് സൗത്ത് കൊറിയന്‍ സൈന്യം അറിയിച്ചു. സൗത്ത് കൊറിയന്‍, യുഎസ് പ്രചാരണ സന്ദേശങ്ങളാണ് ഈ ഉച്ചഭാഷിണികളിലൂടെ ഉത്തര കൊറിയയിലേക്ക് പ്രചരിപ്പിച്ചിരുന്നത്.
ഇതിനോട് ഉത്തരകൊറിയ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ദക്ഷിണ കൊറിയയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് സംഘര്‍ഷം കുറയ്ക്കാന്‍ സൗത്ത് കൊറിയ തീരുമാനിച്ചത്. 1950-53ലെ കൊറിയന്‍ യുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും യുദ്ധസമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പലതരത്തിലുള്ള പ്രചാരണങ്ങളാണ് ഉത്തര കൊറിയക്കെതിരേ യുഎസും സൗത്ത് കൊറിയയും ജപ്പാനുമെല്ലാം നടത്തുന്നത്. റഷ്യ, ചൈന, ഇറാന്‍, വെനുസ്വേല പക്ഷത്താണ് ഉത്തരകൊറിയയുള്ളത്.