ചൈനയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയെന്ന പ്രചാരണം വ്യാജമെന്ന് ഇറാന്‍

Update: 2025-06-29 03:38 GMT
ചൈനയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയെന്ന പ്രചാരണം വ്യാജമെന്ന് ഇറാന്‍

തെഹ്‌റാന്‍: ഇസ്രായേല്‍ ആക്രമണത്തിന്റെ സമയത്ത് ചൈനയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയെന്ന പ്രചാരണം വ്യാജമെന്ന് ഇറാന്‍. യുദ്ധസമയത്ത് ഇറാന്‍ പ്രതിരോധ മന്ത്രി ജനറല്‍ അസീസ് നസീര്‍സാദെഹ് ചൈനയില്‍ പോയത് ഷാങ്ഹായ് കോപറേഷന്‍ ഓര്‍ഗനൈസേഷന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ്. ആയുധം വാങ്ങാന്‍ പോയെന്ന വാര്‍ത്ത സയണിസ്റ്റ് പ്രചാരണമാണെന്നും ഇറാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇസ്രായേലിനെ നേരിടാന്‍ പ്രതിരോധശേഷിയുടെ കേവലം അഞ്ച് ശതമാനം മാത്രമാണ് ഉപയോഗിച്ചതെന്ന് ഐആര്‍ജിസി ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റെസ നാഗ്ദി പറഞ്ഞു. ''ഉപയോഗിച്ചെന്ന് പറഞ്ഞാല്‍ ചെലവഴിച്ചെന്നല്ല അര്‍ത്ഥം. ശത്രുവിനെ നേരിടാന്‍ വിന്യസിച്ചു എന്ന് മാത്രമാണ് അര്‍ത്ഥം.''-അദ്ദേഹം വിശദീകരിച്ചു.

Similar News