കൊടുങ്ങല്ലൂര്‍: അഴീക്കോട് മകന്‍ മാതാവിന്റെ കഴുത്തറുത്തു. മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തി(53)നെയാണ് മകന്‍ മുഹമ്മദ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തിന്റെ കാരണം അന്വേഷിക്കാന്‍ പ്രതിയെ ചോദ്യം ചെയ്യുകയാണ്. മൂന്നു വർഷം മുമ്പ് മുഹമ്മദ് പിതാവിനെയും സമാനരീതിയിൽ ആക്രമിച്ചിരുന്നു.മുഹമ്മദ് ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്.