ഇസ്രായേലിന് വേണ്ടി ഫലസ്തീനികളെ താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സൊമാലിലാന്‍ഡ്

Update: 2026-01-01 15:27 GMT

ഹര്‍ഗൈസ സിറ്റി: ഇസ്രായേല്‍ തങ്ങളെ അംഗീകരിച്ചെങ്കിലും ഗസയിലെ ഫലസ്തീനികളെ പാര്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് സൊമാലിലാന്‍ഡിലെ അനൗദ്യോഗിക ഭരണകൂടം. സൊമാലിലാന്‍ഡില്‍ ഇസ്രായേലി സൈനികതാവളങ്ങള്‍ അനുവദിക്കില്ലെന്നും സെമാലിലാന്‍ഡ് ഭരണാധികാരിയെന്ന് അറിയപ്പെടുന്ന ഹസന്‍ ശെയ്ഖ് മഹ്‌മൂദ് പറഞ്ഞു. ഇസ്രായേലിന് വേണ്ടി ഫലസ്തീനികളെ കൊണ്ടുവന്ന് പാര്‍പ്പിക്കും, ഏഥന്‍ തീരത്ത് ഇസ്രായേലി സൈനികതാവളം അനുവദിക്കും, എബ്രഹാം കരാറുകളില്‍ ഒപ്പിടും എന്നീ വ്യവസ്ഥകളുടെ ഭാഗമായാണ് ഇസ്രായേല്‍ സൊമാലിലാന്‍ഡിനെ അംഗീകരിച്ചതെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു.