യുഎഇയുമായുള്ള എല്ലാ കരാറുകളും റദ്ദാക്കി സൊമാലിയ

Update: 2026-01-13 13:39 GMT

മൊഗാദിഷു: യുഎഇയുമായുള്ള എല്ലാ പ്രതിരോധ-സുരക്ഷാ കരാറുകളും റദ്ദാക്കി സൊമാലിയ. രാജ്യത്തിന്റെ സുരക്ഷയും ഭരഘടനാ ഭരണവും സംരക്ഷിക്കാനാണ് തീരുമാനം. ബെര്‍ബെറ, ബൊസാവോ, കിസ്മായോ സൈനികതാവളങ്ങളുമായി ബന്ധപ്പെട്ട കരാറുകളും ഇതോടെ റദ്ദായി. യെമനിലെ വിഘടനവാദി നേതാവ് ഐദരൂസ് അല്‍ സുബൈദിയെ സൊമാലിലാന്‍ഡ് പ്രദേശം വഴി യുഎഇയിലേക്ക് കടത്തിയതാണ് നടപടിക്ക് കാരണം. ബൊസാവോ സൈനികതാവളമാണ് ഈ ഓപ്പറേഷന് യുഎഇ ഉപയോഗിച്ചതെന്ന് സൗദി അറേബ്യ ചൂണ്ടിക്കാട്ടിയിരുന്നു.