സന്‍ആ: ഇസ്രായേലി വ്യോമാക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരിക്കെ മരണപ്പെട്ട അന്‍സാറുല്ല സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഗമാരിയുടെയും മകന്റെയും മയ്യത്ത് ഖബറടക്കി. യെമന്‍ ഗ്രാന്‍ഡ് മുഫ്തി അല്ലാമ ശംസുദ്ദീന്‍ ഷറഫുദ്ദീന്‍, ആക്ടിങ് പ്രധാനമന്ത്രി അല്ലാമ മുഹമ്മദ് മിഫ്താ, വിവിധ പ്രദേശങ്ങളിലെ ഗവര്‍ണര്‍മാരും സൈനിക നേതാക്കളും മയ്യത്ത് നിസ്‌കാരത്തില്‍ പങ്കെടുത്തു.
പീപ്പിള്‍സ് മോസ്‌ക്, അല്‍ സബീന്‍ സ്‌ക്വയര്‍ എന്നിവിടങ്ങളില്‍ ആയിരങ്ങളാണ് എത്തിയത്.