കട കുത്തിത്തുറന്ന് റബ്ബര്‍ഷീറ്റും അടയ്ക്കയും മോഷ്ടിച്ച സൈനികന്‍ അറസ്റ്റില്‍

Update: 2025-05-18 03:29 GMT

പാലക്കാട്: മണ്ണൂര്‍ കമ്പനിപ്പടിയില്‍ റബ്ബര്‍ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച സൈനികന അറസ്റ്റ് ചെയ്തു. കേരളശ്ശേരി വടശ്ശേരി സ്വദേശിയായ അരുണ്‍ (30) ആണ് മങ്കര പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കമ്പനിപ്പടിയിലെ റബ്ബര്‍ ഷീറ്റ് കടയുടെ പൂട്ട്‌പൊളിച്ച് മോഷണം നടന്നത്. 400 കിലോ റബ്ബര്‍ ഷീറ്റും അടക്കയുമാണ് മോഷണം പോയത്. അവധി കഴിഞ്ഞ് സൈന്യത്തിലേക്ക് മടങ്ങാന്‍ ഇരിക്കവെയാണ് പ്രതി പിടിയിലായത്.