കുടുംബകോടതി ജഡ്ജിയുടെ മേശയുടെ കീഴില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി; ഒരു കേസില്‍ വാദം കേള്‍ക്കുമ്പോഴാണ് പാമ്പിനെ കണ്ടത്

Update: 2025-02-15 14:42 GMT

കണ്ണൂര്‍: കുടുംബകോടതിയില്‍ വിവാഹതര്‍ക്കത്തില്‍ വിചാരണ നടക്കുന്നതിനിടെ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. ശനിയാഴ്ച്ച ഉച്ചയോടെ ജഡ്ജിയുടെ ചേംപറിലെ മേശയ്ക്കു കീഴിലാണ് മൂര്‍ഖനെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. കോടതി പരിസരത്ത് പാമ്പ് ശല്യം രൂക്ഷമാണെന്ന് ജീവനക്കാര്‍ നേരത്തെ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പലപ്പോഴും പാമ്പുകള്‍ ഓഫിസ് മുറിയില്‍ വരെ എത്താറുണ്ടായിരുന്നു. പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ പരിസരം വൃത്തിയാക്കാത്തതാണ് ഇഴജന്തുക്കളുടെ ഇഷ്ടകേന്ദ്രമായി കോടതി മാറാന്‍ കാരണം. പരിസരം വൃത്തിയാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു.