വെസ്റ്റ്ബാങ്ക് 2025ല്‍ പിടിച്ചെടുക്കുമെന്ന് ഇസ്രായേല്‍ ധനമന്ത്രി; സ്വപ്‌നം മാത്രമെന്ന് ഹമാസ്

അതേസമയം, ഈ സ്വപ്‌നം നടപ്പാവില്ലെന്ന് ഫലസ്തീനിലെ ചെറുത്തുനില്‍പ്പ് സംഘടനയായ ഹമാസ് പ്രഖ്യാപിച്ചു.

Update: 2024-11-12 02:32 GMT

തെല്‍അവീവ്: വെസ്റ്റ്ബാങ്ക് 2025ല്‍ പിടിച്ചെടുക്കുമെന്ന് ഇസ്രായേല്‍ ധനമന്ത്രി ബെര്‍സലേല്‍ സ്‌മോട്രിച്ച്. യുഎസില്‍ ട്രംപ് അധികാരത്തില്‍ വന്നത് ഇതിന് സഹായിക്കുമെന്നും സ്‌മോട്രിച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ കുടിയേറ്റ പ്രദേശങ്ങളെല്ലാം ഇതോടെ പൂര്‍ണമായും ഇസ്രായേലിന്റെ അധീനതയിലാവും. ഫലസ്തീന്‍ രാജ്യം രൂപീകരിക്കപ്പെടുന്നത് ഇസ്രായേലിന് ഭീഷണിയാണെന്ന കാര്യം ഇപ്പോള്‍ ലോകത്തിനറിയാം. അതിനാല്‍, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ഞാന്‍ യുദ്ധമന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.

അതേസമയം, ഈ സ്വപ്‌നം നടപ്പാവില്ലെന്ന് ഫലസ്തീനിലെ ചെറുത്തുനില്‍പ്പ് സംഘടനയായ ഹമാസ് പ്രഖ്യാപിച്ചു. ഫലസ്തീനികളുടെ ദേശീയ അവകാശങ്ങളെ ഇല്ലാതാക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതാണ് ഇസ്രായേലി ധനമന്ത്രിയുടെ പ്രസ്താവന. ഭീകരവാദത്തിലും അവകാശ മോഷണത്തിലും ഭൂമി പിടിച്ചെടുക്കലിലും ഊന്നിയ നാസി ഭരണകൂടത്തിന് സമീപം മറ്റൊരു രാജ്യമുണ്ടാക്കി ജീവിക്കാമെന്ന് വിചാരിക്കുന്നവര്‍ മൂഡന്‍മാരുടെ സ്വര്‍ഗത്തിലാണുള്ളത്. ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ പദ്ധതികളെ തകര്‍ക്കാന്‍ ഫലസ്തീന്‍ ജനതക്ക് സാധിക്കും. അല്‍ ഖുദ്‌സ് തലസ്ഥാനമായ ഫലസ്തീന്‍ രാജ്യത്തിന്റെ അവിഭാജ്യ ഭൂഘടകമായിരിക്കും വെസ്റ്റ്ബാങ്ക്''- ഹമാസിന്റെ പ്രസ്താവന പറയുന്നു.

Tags: