പാരിസ്: പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി പ്രമുഖ വിമാനക്കമ്പനികള്‍. ലുഫ്താന്‍സ, എയര്‍ ഫ്രാന്‍സ്, കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ്, സ്വിസ് തുടങ്ങിയവരാണ് ശനിയാഴ്ചയിലെ സര്‍വീസുകള്‍ റദ്ദാക്കിയത്. ഇസ്രായേല്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഇസ്രായേലിലേക്കുള്ള സര്‍വീസുകളാണ് യുണൈറ്റഡ് എയര്‍വേയ്‌സും എയര്‍ കാനഡയും റദ്ദാക്കിയത്. ഇറാനെ ലക്ഷ്യമാക്കി യുഎസ് സൈനിക സംഘം സഞ്ചരിക്കുന്നുണ്ടെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയാണ് മുന്‍കരുതലിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.