പറവൂര്‍: വടക്കേക്കരയില്‍ ഒഴിഞ്ഞ പറമ്പില്‍ അസ്ഥികളും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാന്റിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് രണ്ട് മാസത്തോളം പഴക്കം തോന്നിക്കുന്ന അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. പറമ്പില്‍ ജോലിയ്ക്ക് വന്നവരാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ അസ്ഥികളും തലയോട്ടിയും ആദ്യം കണ്ടത്.സ്ഥലത്ത് ഫോറന്‍സിക്കും വടക്കേക്കര പോലിസും പരിശോധന നടത്തുകയാണ്. വടക്കേക്കരയില്‍ നിന്ന് ഒരു വര്‍ഷം മുന്‍പ് കാണാതായവരുടെ ലിസ്റ്റുകള്‍ തയ്യാറാക്കിയാണ് പരിശോധന നടത്തുന്നത്.