തിരുവനന്തപുരം: പാറശാലയില്‍ വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരുവിള സ്വദേശിനി നയനയാണ് (17) മരിച്ചത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാറശാല ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. പാറശാല പോലിസ് അന്വേഷണം തുടങ്ങി.