യുഎസില്‍ ഇസ്രായേല്‍ അനുകൂല പരിപാടിക്ക് നേരെ ആക്രമണം; ആറ് പേര്‍ക്ക് പൊള്ളലേറ്റു

Update: 2025-06-02 02:21 GMT

കൊളറാഡോ: യുഎസിലെ കൊളറാഡോയില്‍ ഇസ്രായേല്‍ അനുകൂല പ്രകടനം നടത്തുകയായിരുന്നവര്‍ക്കെതിരേ ഫ്ളെയിം ത്രൂവര്‍ ഉപയോഗിച്ച് ആക്രമണം. ആറു പേര്‍ക്ക് പൊള്ളലേറ്റു. ഫ്രീ ഫലസ്തീന്‍ എന്ന് വിളിച്ചാണ് 45 വയസുള്ള വ്യക്തി ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഗസയില്‍ തടവിലുള്ള ജൂതന്‍മാരെ കുറിച്ച് ഇസ്രായേലി അനുകൂലികള്‍ നടത്തിയ റണ്‍ ഫോര്‍ ദെയര്‍ ലൈഫ്‌സ് എന്ന പരിപാടിക്ക് നേരെയാണ് 45കാരന്‍ ആക്രമണം നടത്തിയത്. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിന് എതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാവുകയാണ്. 2023 ഒക്ടോബറിന് ശേഷം മാത്രം 54,381 പേരെയാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്.