താമരശ്ശേരി: പൂനൂരില്‍ വിഷക്കൂണ്‍ പാചകം ചെയ്തു കഴിച്ച ആറ് പേര്‍ ആശുപത്രിയില്‍. ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആറു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂനൂര്‍ സ്വദേശി അബൂബക്കര്‍, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിന്‍, മുഹമ്മദ് റസന്‍ എന്നിവരാണ് ചികില്‍സയിലുള്ളത്. പറമ്പില്‍ കണ്ടെത്തിയ കൂണ്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാകം ചെയ്തു കഴിച്ചത്.