ജയ്പൂര്‍: രാജസ്ഥാനിലെ ചോമുവിലെ ഖലന്തരി പള്ളിക്ക് സമീപത്തെ വലിയ കല്ലുകള്‍ നീക്കം ചെയ്യാന്‍ ജില്ലാ ഭരണകൂടം നീക്കം നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 34 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. നൂറില്‍ അധികം പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തതായി റിപോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പള്ളിക്ക് സമീപത്തെ കൂറ്റന്‍ കല്ലുകള്‍ നീക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതിന് പിന്നാലെ അവര്‍ക്ക് നേരെ കല്ലേറുണ്ടായെന്നാണ് ആരോപണം. പോലിസും റാപിഡ് ആക്ഷന്‍ ഫോഴ്‌സും പ്രദേശത്ത് എത്തുകയും ചെയ്തു. കല്ലെറിഞ്ഞവരുടെ വീടുകള്‍ ബുള്‍ഡോസ് ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഇപ്പോള്‍ ജില്ലാ ഭരണകൂടം പറയുന്നത്.