എസ്ഐആര്‍ മീറ്റിങ്ങില്‍ പങ്കെടുക്കാത്തതിന് സസ്‌പെന്‍ഡ് ചെയ്തു; വിവാഹത്തലേന്ന് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

Update: 2025-11-26 15:27 GMT

ലഖ്‌നോ: വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ (എസ്ഐആര്‍) നടപടികള്‍ സംബന്ധിച്ച മീറ്റിങ്ങില്‍ പങ്കെടുക്കാത്തതിന് സസ്‌പെന്‍ഷന്‍ നേരിടേണ്ടിവന്ന ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. ഫത്തേപുര്‍ സ്വദേശി സുധീര്‍ കുമാറി(25)നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഇയാളുടെ വിവാഹം നടക്കേണ്ടതായിരുന്നു. വിവാഹ ഒരുക്കങ്ങള്‍ കാരണം എസ്ഐആറുമായി ബന്ധപ്പെട്ട, ഞായറാഴ്ച നടന്ന യോഗത്തില്‍ സുധീര്‍ പങ്കെടുത്തിരുന്നില്ല. ഇതിനാല്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ സുധീര്‍ കുമാര്‍ അസ്വസ്ഥനായിരുന്നുവെന്നും ഉദ്യോഗസ്ഥരുടെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് ആത്മഹത്യ ചെയ്തതെന്നും സഹോദരി ആരോപിച്ചു.