എസ്‌ഐആര്‍ സമയപരിധി നീട്ടി; ഡിസംബര്‍ പതിനൊന്ന് വരെ ഫോം നല്‍കാം

Update: 2025-11-30 06:34 GMT

തിരുവനന്തപുരം: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന്റെ ഫോം നല്‍കാനുള്ള സമയം ഡിസംബര്‍ പതിനൊന്ന് വരെ നീട്ടി. ഡിസംബര്‍ പതിനാറിനായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക. അന്തിമപട്ടിക ഫെബ്രുവരി പതിനാലിന് പ്രസിദ്ധീകരിക്കും. എസ്ഐആര്‍ ഒന്നാംഘട്ടമായ വിവരശേഖരണം ഡിസംബര്‍ നാലിന് അവസാനിക്കാന്‍ ഇരിക്കുകയായിരുന്നു. എന്നാല്‍, പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം തിരിച്ചുകിട്ടിയത് 85 ശതമാനത്തോളം മാത്രമായിരുന്നു. 15 ശതമാനം കിട്ടിയില്ല. അഞ്ചുദിവസത്തിനകം ബാക്കി ഫോം തിരിച്ചുവാങ്ങുന്നതും ഡിജിറ്റൈസ് ചെയ്യുന്നതും അപ്രായോഗികമാണെന്നുള്ള വിലയിരുത്തലാണ് പുതിയ തീരുമാനത്തിന് കാരണം.