ഫൈസ് അഹമദ് ഫൈസിന്റെ ''ഹം ദേഖേന്‍ഗേ'' കവിത ചൊല്ലിയവര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്

Update: 2025-05-19 12:33 GMT

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ ദലിത് അവകാശപ്രവര്‍ത്തകനും എഴുത്തുകാരനും കവിയും സിനിമാ നടനുമായിരുന്ന വീര സതീദാറെ അനുസ്മരിക്കാന്‍ നടത്തിയ പരിപാടിയില്‍ പ്രശസ്ത കവി ഫൈസ് അഹമദ് ഫൈസിന്റെ കവിത ചൊല്ലിയതിന് രാജ്യദ്രോഹത്തിന് കേസെടുത്തു. ഫൈസ് അഹമദ് ഫൈസിന്റെ ''ഹം ദേഖേന്‍ഗേ'' എന്ന ഉര്‍ദു കവിത ചൊല്ലിയതിനാണ് സംഘാടകര്‍ക്കെതിരെ നാഗ്പൂര്‍ പോലിസ് രാജ്യദ്രോഹക്കേസ് എടുത്തിരിക്കുന്നത്.

അംബേദ്കറൈറ്റും വിദ്രോഹി മാസികയുടെ എഡിറ്ററുമായിരുന്ന വീര സതീദാര്‍ കൊവിഡിനെ തുടര്‍ന്ന് 2021 ഏപ്രില്‍ 13നാണ് മരിച്ചത്. സതീദാറുടെ മരണശേഷം ഭാര്യ പുഷ്പ അനുസ്മരണം സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി വിദര്‍ഭ സാഹിത്യ സംഘത്തിലാണ് മേയ് 13നാണ് അനുസ്മണ സമ്മേളനം നടത്തിയത്. സാമൂഹിക പ്രവര്‍ത്തകനായ ഉത്തം ജാഗിര്‍ദാറായിരുന്നു ഇത്തവണത്തെ മുഖ്യ പ്രാസംഗികന്‍. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ മഹാരാഷ്ട്ര സ്‌പെഷ്യല്‍ പബ്ലിക് സെക്യൂരിറ്റി ബില്ലിനെ കുറിച്ചാണ് ജാഗിര്‍ദാര്‍ സംസാരിച്ചത്. എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്താനുള്ളതാണ് ഈ ബില്ലെന്നാണ് പറഞ്ഞത്. പരിപാടിയില്‍ സമതാ കലാ മഞ്ചിന്റെ പ്രവര്‍ത്തകര്‍ അവിഭക്ത ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത കവിയായ ഫൈസ് അഹമദ് ഫൈസിന്റെ ''ഹം ദേഖേന്‍ഗേ''കവിതയും ചൊല്ലിയിരുന്നു.

ഈ കവിത രാജ്യദ്രോഹമാണെന്ന് എബിപി എന്ന മറാത്തി ചാനല്‍ റിപോര്‍ട്ട് ചെയ്യുകയും അതു കണ്ട ദത്താത്രേയ ഷിര്‍ക്കെ എന്നയാള്‍ പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു. 'രാജ്യം പാകിസ്താന്‍ സൈന്യത്തിനെതിരെ ധീരമായി പോരാടിയ സമയത്ത്, നാഗ്പൂരിലെ തീവ്ര ഇടതുപക്ഷം പാകിസ്താന്‍ കവി ഫൈസ് അഹമ്മദ് ഫൈസിന്റെ കവിത ആലപിക്കുന്ന തിരക്കിലായിരുന്നു.''-പരാതിക്കാരന്‍ ആരോപിച്ചു. ഫൈസിന്റെ കവിതയിലെ 'സിംഹാസനം കുലുക്കേണ്ട ആവശ്യം' എന്ന ഭാഗം സര്‍ക്കാരിന് ഭീഷണിയാണെന്നും പരാതി പറയുന്നു. എന്നാല്‍, ഈ ഭാഗത്തെ വളച്ചൊടിച്ചാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 1979ല്‍, ജനറല്‍ സിയാ ഉല്‍ ഹഖ് പാകിസ്താന്‍ ഭരിക്കുന്ന കാലത്താണ് ഫൈസ് അഹമദ് ഫൈസ് ഈ കവിത എഴുതിയത്.  ഇഖ്ബാല്‍ ബാനോ അവതരിപ്പിച്ചപ്പോള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

Full View


ദലിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി നിലകൊണ്ടതിനാല്‍ വീര സതീദാര്‍ നിരന്തരം ഭരണകൂട ഭീകരതയ്ക്ക് ഇരയായിരുന്നു. നാരായണ്‍ കാംപ്‌ളെ എന്ന ഗായകനെതിരായ യുഎപിഎ കേസിന്റെ കഥ പറയുന്ന 'കോര്‍ട്ട്(2014) എന്ന സിനിമയില്‍ വീര സതീദാര്‍ അഭിനയിച്ചിരുന്നു.


കുപ്രസിദ്ധമായ ഭീമെ കൊറെഗാവ് കേസില്‍ എന്‍ഐഎ നല്‍കിയ കുറ്റപത്രത്തില്‍ അര്‍ബന്‍ നക്‌സല്‍ എന്ന വിഭാഗത്തില്‍ വീര സതീദാറെയും പരാമര്‍ശിച്ചിരുന്നു.

ഫൈസ് അഹമദ് ഫൈസിന്റെ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ

We shall see

Certainly we, too, shall see

that day that has been promised to us

When these high mountains

Of tyranny and oppression

turn to fluff and evaporate

And we oppressed

Beneath our feet will have

this earth shiver, shake and beat

And heads of rulers will be struck

With crackling lightening

and thunder roars.

When from this God's earth's (Kaa'ba)

All falseness (icons) will be removed

Then we of clean hearts-condemned by Zealots those keepers of

Faith,

We, will be invited to that altar to sit and Govern-

When crowns will be thrown off- and over turned will be thrones

We shall see

Certainly we, too, shall see

that day that has been promised to us

The God's name will remain (Allah will remain)

Who is invisible and visible too

Who is the seer and is seen

There will rise one cheer- I am God!

Who I am too

and so are you

Then the masses, people of God will rule

Who I am too

and so are you

There will rise one cheer- I am God!

Who I am too

and so are you