ന്യൂഡല്‍ഹി: അതിര്‍ത്തികള്‍ മാറാമെന്നും സിന്ധ് പ്രദേശം ഇന്ത്യയില്‍ 'തിരികെയെത്താമെന്നും' കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സിന്ധ് പ്രദേശവുമായി ഇന്ത്യക്ക് ആഴത്തിലുള്ള നാഗരിക ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്നും സിന്ധിനെ വേര്‍പ്പെടുത്തിയത് സിന്ധി ഹിന്ദുക്കള്‍ അംഗീകരിച്ചിട്ടില്ല. സിന്ധു നദിയെ ഇന്ത്യക്കാര്‍ പവിത്രമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.